മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷം 'ഉണർവ് 2022' സംഘടിപ്പിച്ചു. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലായിരുന്നു പരിപാടികൾ. കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ ഇർഷാദ് അഹമ്മദ് മുഖ്യാതിഥിയായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ ക്രിസ്മസ്– പുതുവത്സര സന്ദേശം നൽകി. തൃച്ചൂർ സുരേന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കേരളവിഭാഗം കലാവേദി പ്രവർത്തകർ അവതിരിപ്പിച്ച ക്രിസ്മസ് കൊയർ, തീം ഡാൻസ്, നൃത്തങ്ങൾ, സ്കിറ്റ് എന്നിവ പരിപാടികൾക്ക് മിഴിവേകി. കേരളവിഭാഗം നിലവിൽ വന്നതു മുതൽ കഴിഞ്ഞ 21 വർഷമായി സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു.
കോവിഡ് മാനദണ്ഡം പാലിച്ചുള്ള പരിപാടി ആയതിനാൽ ഹാളിൽ പ്രവേശനം നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമായിരുന്നു. പ്രവേശനം ലഭിക്കാത്തവർക്ക് കേരള വിഭാഗത്തിന്റെ ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്തു. കേരള വിങ് കലാവിഭാഗം കോഓഡിനേറ്റർ ദിനേശ്ബാബു സ്വാഗതവും കേരള വിങ് ട്രഷറർ ബാബുരാജ് നന്ദിയും പറഞ്ഞു. കേരള വിഭാഗത്തിന്റെ ഈ വർഷത്തെ മെംബർഷിപ് പ്രവർത്തനം ആരംഭിച്ചതായും താൽപര്യമുള്ളവർ 92338105 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.