ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​​ന്‍റെ ഈ ​വ​ർ​ഷ​ത്തെ യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച്ച തു​ട​ക്ക​മാ​കും.

ദാ​ർ​സൈ​തി​ലു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളു​ക​ളി​ൽ മേ​യ്​ 17,18, 24,25 തീ​യ​തി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.​ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, കു​ച്ചി​പ്പു​ടി, ഒ​പ്പ​ന, തി​രു​വാ​തി​ര​ക്ക​ളി,നാ​ടോ​ടി നൃ​ത്തം, സം​ഘ​നൃ​ത്തം, സി​നി​മ ഗാ​നാ​ലാ​പ​നം, ക​വി​താ​ലാ​പ​നം, നാ​ട​ൻ​പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, സം​ഘ​ഗാ​നം, ക​ഥാ​പ്ര​സം​ഗം, മോ​ണോ ആ​ക്ട്, കീ ​ബോ​ർ​ഡ്, പ്ര​ച്ഛ​ന്ന വേ​ഷം, ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.​ഈ വ​ർ​ഷം ക്ലാ​സി​ക്ക​ൽ ഗ്രൂ​പ് ഡാ​ൻ​സ്, മാ​ർ​ഗം​ക​ളി, ടാ​​േ​ബ്ലാ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ കൂ​ടാ​തെ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​സം​ഗ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ രൂ​പ​വ​ത്​​ക​ര​ണം മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ന്​ ഈ ​വ​ർ​ഷ​വും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് വി​വി​ധ​യി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്.​വി​വ​ര​ങ്ങ​ൾ​ക്ക് 97881264, 92696550, 98962424 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Indian Social Club Oman Kerala Chapter Youth Festival today No

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.