മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം മലയാള സാഹിത്യത്തിന്റെ ഇതിഹാസതുല്യനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. ‘ഇമ്മിണി ബല്യ മനുഷ്യൻ - ഓർമകളിലെ ബഷീർ’ എന്ന പേരിൽ കേരള വിഭാഗം ഓഫിസിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ വിനോദ് പവിത്രം അനുസ്മരണ പ്രഭാഷണം നടത്തി. കൺവീനർ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. ലജിന ജയചന്ദ്രൻ, നിഹാരിക നിഷാന്ത് എന്നിവർ ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
ഒമാനിലെ അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരൻ ഹാറൂൻ റഷീദ് ചടങ്ങിൽ സംസാരിച്ചു. ബഷീറിന്റെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. കേരള വിഭാഗം സാഹിത്യവേദി സെക്രട്ടറി ജഗദീഷ് സ്വാഗതവും കേരള വിഭാഗം മാനേജ്മെന്റ് കമ്മിറ്റി അംഗം സന്തോഷ് എരിഞ്ഞേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.