ഇന്ത്യൻ സോഷ്യൽ ക്ലബ്​ ഒലേക്ക്​ വിജയിച്ചവർ തെരഞ്ഞെടുപ്പ്​ അധികൃതരോടൊപ്പം

ഇന്ത്യൻ സോഷ്യൽ ക്ലബ്​ ഒമാൻ: സതീഷ്​ നമ്പ്യാരുടെ പാനലിന്​ വിജയം

മസ്കത്ത്​: ഇന്ത്യൻ സോഷ്യൽ ക്ലബ്​ ഒമാൻ മാനേജ്‌മന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സതീഷ്​ നമ്പ്യാരുടെ പാനലിന്​ വിജയം. ബാബു രാ​ജേന്ദ്രൻ, സി.എം. സർദാർ, ഗോവിന്ദ്​ നെഗി, സജി അ​​ബ്രഹാം, സജ്ഞിത്ത്​ കനോജിയ, കെ.എം. ഷക്കീൽ, പി.ടി.കെ ഷമീർ, സുഹൈൽ ഖാൻ, എസ്​.ഡി.ടി പ്രസാദ്​, വിത്സൻ ജോർജ്​ എന്നിവരാണ്​ വിജയിച്ചത്​.

വനിത സ്ഥാനത്തേക്ക്​ എതിരില്ലാ​തെ മറിയം ചെറിയാൻ നേരെത്ത തിരഞ്ഞടുത്തിരുന്നു. തെര​ഞ്ഞെടുക്കട്ട 12പേരിൽനിന്ന്​ ​ ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറൽ തുടങ്ങിയ സ്ഥാനങ്ങൾ പീന്നീട്​ തീരുമാനിക്കും. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്​ സജി അ​​ബ്രഹാമാണ്​-128. യഥാക്രമം 119, 107 വോട്ടുകൾ നേടിയ ബാബു ​രാജേന്ദ്രനും വിൽസൻ ജോർജുമാണ്​ രണ്ടും മൂന്നും സ്ഥാനത്ത്​.

സ്വാതന്ത്രരായി മത്സരിച്ച മാത്യു പി. തോമസ്​ 91ഉം ഹരിദാസ്​ 90ഉം വോട്ടുൾ നേടി. ഏറ്റവും കുറഞ്ഞ വോട്ടുനേടി വിജയിച്ച സ്ഥാനാർഥിയുമായി ഇരുവരും ഒന്നും രണ്ടും ​വോട്ടിന്‍റെ വ്യത്യാസമാണുള്ളത്​. അതുകൊണ്ട്​ തനെ റീ കൗണ്ടിങിന്​ ആവശ്യപ്പെ​ട്ടെങ്കിലും അനുവദിച്ചില്ല.

മന്ത്രാലയത്തിന്​ പരാതി നൽകുമെന്ന്​ മാത്യു പി. തോമസും ഹരിദാസും പറഞ്ഞു. സോഷ്യൽ ക്ലബിന്‍റെ മൾട്ടി പർപ്പസ്​ ഹാളിൽ ​വൈകീട്ട്​ ആറ്​ മണിമുതൽ രാത്രി ഒമ്പതുമണിവരെയായിരിന്നു വോട്ടെടുപ്പ്​. ​മെംബർമാരായ 248 പേർക്കായിരുന്നു​ വോട്ടവകാശമുണ്ടായിരുന്നത്​​. ഇതിൽ 165 പേർ വോട്ടു ചെയ്തു. ഏഴ്​ എണ്ണം അസാധുവായി

Tags:    
News Summary - Indian Social Club Oman-Satheesh Nambiar's panel won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.