മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധനവെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ അവസാനത്തോടെ 36,042 വിമാനങ്ങളിലായി 49,01,796 യാത്രക്കാരാണ് സുൽത്താനേറ്റിലെ എയർപോർട്ടുകൾക്ക് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 16.4 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിരിക്കുന്നത്. 2023ലെ ഇതേ കാലയളവിലിത് 32,520 വിമാനങ്ങളിലായി 44,30,119 യാത്രക്കാരാണുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചത് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ്. 32,520 വിമാനങ്ങളിൽനിന്ന് 44,30,119 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്.
ഏപ്രിലിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഒന്നാമതായി വരുന്നത് ഇന്ത്യക്കാരാണ്. 89,206 പേർ എത്തിച്ചേരുകയും 83,855 പേർ പുറപ്പെടുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് പാകിസ്താനാണ്. 21,191 പേർ വരാനും 19,532 പേർ പുറപ്പെടാനും വിമാനത്താവളത്തെ ആശ്രയിച്ചു. മൂന്നാം സ്ഥാനത്ത ബംഗ്ലാദേശ് ആണുള്ളത്. 12, 1,829 ആളുകൾ എത്തിച്ചേരുകയും 20,77 പേർ പുറപ്പെടുകയും ചെയ്തു. സലാല വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 9.9 ശതമാനം വർധിച്ച് 4,29,181 ആയി. സുഹാർ എയർപോർട്ടിന് 192 വിമാനങ്ങളിൽനിന്ന് 22,390 യാത്രക്കാരെയും ലഭിച്ചു. ദുകം വിമാനത്താവളത്തിലൂടെ 20,106 ആളുകളാണ് യാത്ര ചെയ്തത്. 208 വിമാനങ്ങളിൽ നിന്നായിരുന്നു ഇത്രയും യാത്രക്കാരെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.