മസ്കത്ത്: ഇന്ധന ഗതാഗത മേഖല, ഇന്ധന വിതരണ സ്റ്റേഷനുകളുടെ മാനേജർ തസ്തികകളിലെ സ്വദേശിവത്കരണം വഴി ഒമാനികൾക്ക് 1700 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഉൗർജ മേഖലയിലെ പൊതുവേദിയായ ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസ് (ഒപാൽ) നേതൃത്വത്തിലാണ് സ്വദേശിവത്കരണ ശ്രമങ്ങൾ മുന്നോട്ടുനീങ്ങുന്നത്.
ഒപാലും തൊഴിൽ മന്ത്രാലയവുമായി ചേർന്ന് തന്ത്രപ്രധാനമായ നിരവധി തസ്തികകളാണ് സ്വദേശിവത്കരിക്കാൻ ഉദ്ദേശിക്കുന്നത്. ഒമാൻ തൊഴിൽ മന്ത്രാലയവും മറ്റ് പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഉൗർജ മേഖലക്ക് പുറത്തും സ്വദേശിവത്കരണം നടപ്പാക്കാൻ ശ്രമിക്കുമെന്നും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസ് സി.ഇ.ഒ അബ്ദുൽ റഹ്മാൻ അൽ യഹ്യ പറഞ്ഞു.
ഇന്ധന സ്റ്റേഷൻ മാനേജർമാരുടെ സ്വദേശിവത്കരണം ഇൗ തലത്തിലെ ആദ്യ നടപടിയാണ്. രാജ്യത്തെ 655 ഇന്ധന സ്റ്റേഷനുകളിൽ വിദേശികളാണ് മാനേജർ തസ്തികകളിൽ ജോലി ചെയ്യുന്നത്. സ്വദേശിവത്കരണം വഴി യോഗ്യരായ 655 സ്വദേശികൾക്ക് ജോലി ലഭിക്കും.
ലക്ഷ്യം േനടാനായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. പദ്ധതിയനുസരിച്ച് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഭൂരിഭാഗം ഇന്ധന സ്േറ്റഷൻ മാനേജർ തസ്തികയും സ്വദേശിവത്കരിക്കും. ഒപാലിെൻറയും മന്ത്രാലയത്തിലെയും ഉയർന്ന ഉദ്യോഗസ്ഥരും മൂന്നു പ്രധാന എണ്ണക്കമ്പനികളുടെ പ്രതിനിധികളും എല്ലാ മൂന്നു മാസങ്ങളിലും യോഗം ചേർന്ന് സ്വദേശിവത്കരണ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഇന്ധന സ്റ്റേഷൻ മാനേജർ വിസ ക്ലിയറൻസ് നൽകുന്നതും വിസ പുതുക്കുന്നതും നിർത്തുകയും ചെയ്യും.
ഇന്ധന സ്റ്റേഷൻ ഉടമകളുടെ പേരുകൾ ഒപാൽ മന്ത്രാലയത്തിന് കൈമാറും. ഇതുവഴി വിദേശികളെ പുതുതായി മാനേജർ തസ്തിക ജോലിക്കെടുക്കുന്നത് തടയാനാകുമെന്നും സി.ഇ.ഒ പറഞ്ഞു. യോഗ്യരായ സ്വദേശികൾ ഇൗ മേഖലയിലേക്ക് കടന്നുവരണമെന്നും അൽ യഹ്യ ആവശ്യപ്പെട്ടു. ഒമാനികൾക്ക് മാനേജീരിയൽ സ്കില്ലും കഴിവും വികസിപ്പിച്ചെടുക്കാൻ സഹായകമാകും. ഇന്ധന സ്റ്റേഷൻ മാനേജർ എന്ന തസ്തികയിൽ ജോലിചെയ്യുക വഴി ബന്ധപ്പെട്ട ജീവനക്കാരുടെ മേൽനോട്ടം വഹിക്കാനും മാർക്കറ്റിങ്, വിൽപന, സാമ്പത്തികം, അക്കൗണ്ടിങ്, മാനവ വിഭവം, റിയൽ എസ്റ്റേറ്റ് അടക്കം എല്ലാ മേഖലയിലും മേൽനോട്ടം നടത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത യോഗ്യതയുള്ള സ്വദേശികൾക്ക് എണ്ണക്കമ്പനികൾ റീെട്ടയിൽ ബിസിനസിെൻറ എല്ലാ മേഖലകളിലും പരിശീലനം നൽകുകയും ചെയ്യും.
എണ്ണ ടാങ്കർ ഡ്രൈവർമാരുടെ സ്വദേശിവത്കരണം വഴി ആയിരം സ്വദേശികൾക്ക് തൊഴിൽ നൽകാൻ കഴിയും. അടുത്ത ജുൺ ഒന്നു മുതലാണ് ഇൗ രംഗത്ത് സ്വദേശിവത്കരണം തുടങ്ങുക. ഇതിനായി യോഗ്യരായ ഡ്രൈവർമാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അബ്ദുൽ റഹ്മാൻ അൽ യഹ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.