മസ്കത്ത്: ഒമാനിൽ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകൾ സ്വദേശിവത്കരിച്ച് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഇൗദ് ബഉൗവിൻ ഉത്തരവ് പുറപ്പെടുവിച്ചു.
അഡ്മിനിസ്ട്രേഷൻ ആൻഡ് രജിസ്ട്രേഷൻ ഡീൻഷിപ്, സ്റ്റുഡൻറ് അഫയേഴ്സ്, സ്റ്റുഡൻറ് സർവിസസ് തുടങ്ങിയ ഡിപ്പാർട്മെൻറുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ തസ്തികകളാണ് സ്വദേശിവത്കരിച്ചത്. ഇതിന് പുറമെ സ്റ്റുഡൻറ് കൗൺസലിങ്, സോഷ്യൽ കൗൺസലിങ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നും ഒമാൻ ഒൗദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്വദേശികൾക്ക് ഇൗ വർഷം 32,000 തൊഴിലവസരങ്ങളും തൊഴിൽ പരിശീലനത്തിനുള്ള 10,000 അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചത്. 32,000 തൊഴിലവസരങ്ങളിൽ ഭൂരിപക്ഷവും സ്വകാര്യ മേഖലയിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുതായുള്ള തൊഴിലവസരങ്ങളിൽ പലതും നിലവിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കിയുള്ള നിയമനമാണ്.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിെൻറ ഭാഗമായി നേരത്തേയും നിരവധി തസ്തികകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.
ജനുവരി അവസാനം വിവിധ മേഖലകളിലെ ഫിനാൻസ്, അക്കൗണ്ടിങ് സ്വദേശിവത്കരണമാണ് ഇതിൽ ഒടുവിലത്തേത്. ഇതോടൊപ്പംതന്നെ ഇന്ധനം, കാർഷിക ഉൽപന്നം, ഭക്ഷ്യോൽപന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർ ജോലികളും സ്വദേശിവത്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.