മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് സംഘടിപ്പിച്ച ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ അൽ ഗുബ്ര ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി പവിത്ര നായർ ഒന്നാം സ്ഥാനം നേടി.
ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ നയിച്ച ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി 6300ൽപരം വിദ്യാർഥികൾ മാറ്റുരച്ചു.
ലോകസംസ്കാരം, ചരിത്രം, വിവിധ കലാരൂപങ്ങൾ, പരിസ്ഥിതി, കായികം, സാഹിത്യം, മഹാവ്യക്തികൾ തുടങ്ങിയ മേഖലകളിലൂടെ ദൃശ്യങ്ങൾക്കും യുക്തിചിന്തകൾക്കും പ്രാധാന്യം നൽകിയുള്ള മത്സരം പുതുമ നിറഞ്ഞ റൗണ്ടുകളാൽ ശ്രദ്ധേയമായി.
മസ്കത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിെൻറയും രേഷ്മയുടെയും മകളാണ് പവിത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.