മസ്കത്ത്: അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണം സുൽത്താനേറ്റിലും വിവിധ പരിപാടികളോടെ നടന്നു. ഈ വർഷം രാജ്യത്തെ ഗവർണറേറ്റുകളിലുടനീളം പ്രദർശനങ്ങളും ബോധവത്കരണ പരിപാടികളും നടത്തും.
മയക്കുമരുന്നുകളുടെയും ലഹരി ഉൽപന്നങ്ങളുടെയും മറ്റും കടത്ത് തടയുന്ന റോയൽ ഒമാൻ പൊലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസിന്റെ നേതൃത്വത്തിലായിരിക്കും പരിപാടികൾ നടത്തുക.
മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ബാധിക്കുന്നുണ്ടെന്നും ലോകവും അന്താരാഷ്ട്ര സമൂഹങ്ങളുമെല്ലാം ഇതിനെ ചെറുക്കാനായി തങ്ങളുടെ ഊർജം ചെലവഴിച്ചുകൊണ്ടിരിക്കുകയാണെന്നും വിവിധ ബോധവത്കരണ പരിപാടികളിൽ അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ 'ഖസ്താസ്' ബുറൈമിയിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മയക്കുമുരുന്ന് വിപത്ത് തുടച്ചുനീക്കാൻ സമൂഹത്തിനും കുടുംബത്തിനുമുള്ള പങ്കിനെക്കുറിച്ച് സെമിനാറിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. മയക്കുമരുന്നിൽനിന്ന് മുക്തിനേടിയതിന്റെ അനുഭവം ഒരു യുവാവ് വിശദീകരിച്ചു. ബുറൈമി ഗവർണറേറ്റിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ ഡിപ്പാർട്മെന്റ് മേധാവി ശൈഖ് സൈഫ് ബിൻ സലിം ബിൻ റാഷിദ് അൽ ഇസൈ സെമിനാറിൽ മുഖ്യ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.