മസ്കത്ത്: ഒമാനി ഹ്രസ്വ ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം. മൊറോക്കോയിൽ നടന്ന കാസാബ്ലാങ്ക ഇന്റർനാഷനൽ ഫെസ്റ്റിവലിെൻറ നാലാം പതിപ്പിൽ 'ദ ഗോൾ' എന്ന ചിത്രത്തിനാണ് മികച്ച ഷോർട്ട് ഫിലിം അവാർഡ് ലഭിച്ചത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിെൻറ സംവിധായകൻ മുഹമ്മദ് അൽ ദാരുഷിയാണ്. ഫുട്ബാളിൽ ഭാവി വാഗ്ദാനമായിരുന്ന 15കാരന് പെട്ടെന്ന് ഒരു കണ്ണിെൻറ കാഴ്ച നഷ്ടപെടുന്നു.
എന്നാൽ, പരിമിതിയോട് പോരാടി ഫുട്ബാൾ കളിക്കുകയും ജീവിതത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നതാണ് സിനിമ പറയുന്നത്. ഡോക്യുമെന്ററി ഫിലിം സംവിധായകനായ ദാരുഷിെൻറ ആദ്യ ഹ്രസ്വ ചിത്രമാണ് ഗോൾ. ആദ്യ ചിത്രം തന്നെ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളിൽനിന്നുള്ള 14 ചിത്രങ്ങളാണ് അവസാന പട്ടികയിൽ ഉണ്ടായിരുന്നത്. ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്രമേളകളിൽ 'ദ ഗോൾ' പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ദാരുഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.