മസ്കത്ത്: അന്താരാഷ്ട്ര പുരസ്കാര നിറവിൽ ഒമാനി സംവിധായകൻ ഫഹദ് അൽ മൈമാനി. ഇദ്ദേഹത്തിന്റെ ഹ്രസ്വ ഡോക്യുമെന്ററി ‘യു വിൽ നോട്ട് ഡൈവ് എലോൺ’ മൊറോക്കോയിലെ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് സിനിമ ആൻഡ് സീയിൽ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ ദിവസമാണ് മേളക്ക് തിരശ്ശീല വീണത്.
അസാധാരണമായ ഛായാഗ്രഹണത്തിനും പരിസ്ഥിതി വിഷയങ്ങളുടെ ഉൾക്കാഴ്ചയുള്ള പര്യവേക്ഷണത്തിനും ഡോക്യുമെന്ററി വേറിട്ടുനിൽക്കുന്നു. ഒമാനി സാംസ്കാരിക പൈതൃകത്തിന്റെ ആകർഷണീയതയും ദൈമാനിയത്ത് ദ്വീപുകൾക്ക് ചുറ്റുമുള്ള സമുദ്രജീവികളുടെ സ്വാഭാവിക പ്രൗഢിയും സമന്വയിപ്പിച്ചുകൊണ്ട് ആഴക്കടലുകളുടെയും സമുദ്രങ്ങളുടെയും വിസ്മയിപ്പിക്കുന്ന ലോകമാണ് ഡോക്യുമെന്ററി പകർത്തിയിരിക്കുന്നത്. ഒമാനി നാവികരായ ഫൈസൽ അൽ യസീദിയുടെയും അഹമ്മദ് അൽ ബുസൈദിയുടെയും അനുഭവങ്ങളാണ് സിനിമ വിവരിക്കുന്നത്. കടലുമായുള്ള അവരുടെ അഗാധമായ ബന്ധം പ്രദർശിപ്പിക്കുകയും കരയിലും വെള്ളത്തിലും അവരുടെ സാഹസികത പങ്കിടുകയും ചെയ്യുന്നു. സ്പെയിൻ, റഷ്യ, തുനീഷ്യ, മൊറോക്കോ, അൽജീരിയ, ഇറാഖ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിരവധി അന്താരാഷ്ട്ര സിനിമകൾ മേളയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.