അന്താരാഷ്ട്ര പുസ്തകമേള: വിദ്യാർഥികൾ രജിസ്റ്റർ ചെയ്യണം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്​​​കൂ​ൾ, കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. https://www.mctbookfair.gov.om/visitor-registration എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ര​ജി​സ്റ്റ​ർ ​ചെ​യ്യേ​ണ്ട​ത്. ര​ണ്ട്​ ഡോ​സ്​ വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മേ പു​സ്ത​ക​മേ​ള​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ചു​മ, മൂ​ക്കൊ​ലി​പ്പ്, ശ്വാ​സ ത​ട​സ്സം തു​ട​ങ്ങി​യ കോ​വി​ഡ്​ ല​ക്ഷ​ണ​മു​ള്ള​വ​ർ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക്​ ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, സാ​നി​​​​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ കോ​വി​ഡ്​ മാ​ന​ദ​ണ്​​ഡ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഈ​മാ​സം 24 മു​ത​ൽ ഒ​മാ​ൻ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ്​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലാ​ണ്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക്​ തി​ര​ശ്ശീ​ല ഉ​യ​രു​ന്ന​ത്. 

Tags:    
News Summary - International Book Fair: Students must register

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.