മസ്കത്ത്: പകച്ചവ്യാധിയിതര രോഗങ്ങളും ജീവിതശൈലീ രോഗങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് ഭാരമായി മാറിയിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ ആരോഗ്യ മേഖലക്കപ്പുറമുള്ള ശ്രമങ്ങൾ ആവശ്യമാണെന്നും ഒമാൻ ആരോഗ്യ മന്ത്രി അഹ്മദ് മുഹമ്മദ് അൽ സഇൗദി. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ജീവിതശൈലീ രോഗങ്ങളെ കുറിച്ച റിപ്പോർട്ടിെൻറ അവതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അൽ സഇൗദി.
2019ൽ ഒമാനിൽ ലോകാരോഗ്യ സംഘടന നടത്തിയ പകരുന്നതല്ലാത്ത രോഗങ്ങളും മാനസിക ആരോഗ്യവും എന്ന വിഷയത്തിലെ സമ്മേളനം അനാേരാഗ്യ ജീവിതശൈലിക്കെതിരെ നിരവധി നിലപാടുകളെടുക്കാൻ സഹായിച്ചു. സമൂഹത്തിന് ഭീഷണിയാവുന്ന ജീവിതരീതികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യ േമഖലക്ക് പുറത്തുള്ളവർക്കും സുപ്രധാന പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിരുന്നു. നമ്മുടെ ആരോഗ്യ മേഖലയിലെ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ, മാനസിക ആേരാഗ്യേമഖല എന്നിവയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു 2019ലെ സമ്മേളനം.
ഇൗ സമ്മേളനത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരം രോഗങ്ങൾക്കെതിരെ നിരവധി നടപടികളെടുക്കാൻ ഒമാന് കഴിഞ്ഞിരുന്നു. പഞ്ചസാര, മധുരപാനീയങ്ങൾ എന്നിവക്ക് നികുതി ഏർപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. റൊട്ടികളിൽ കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിച്ച് ഒമാൻ റൊട്ടികൾക്ക് നിലവാരം നിശ്ചയിച്ചതും ഇതിൽ ഉൾപ്പെടും. സാധാരണ കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രാഥമിക ആരോഗ്യ മേഖലയിൽ ഉൾപ്പെടുത്തിയതും ഇതിെൻറ ഭാഗമാണ്.
കോവിഡ് മനുഷ്യരിൽ നിരവധി മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളും ജീവിതശൈലീ രോഗങ്ങളുള്ളവരും കോവിഡ് കാലത്ത് മാനസിക സമ്മർദങ്ങൾക്ക് അടിമയായിരുന്നു. മറ്റു രാജ്യങ്ങൾക്കൊപ്പം ഒമാനും ബോധവത്കരണത്തിനും സേവനങ്ങൾക്കും സാേങ്കതികവിദ്യയുടെ സഹായേത്താടെ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. ഹോട്ട്ലൈൻ സർവിസുകൾ വഴിയുള്ള കൗൺസലിങ്ങുകൾ, ടെലി മെഡിസിൻ ക്ലിനിക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ മൂലമുണ്ടാവുന്ന എല്ലാ വെല്ലുവിളികളും രാജ്യം നേരിടുമെന്നും ഇത് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി സ്ഥിതിവിവര കണക്കുകൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയിതര രോഗങ്ങളും ജീവിതശൈലീ േരാഗങ്ങളും തടയാൻ ആഗോള വേദിയുണ്ടാക്കുകയും ഇതിനായി പദ്ധതികൾ പ്രഖ്യാപിക്കുകയും ടെക്നിക്കൽ പാക്കേജുകൾ ഉണ്ടാക്കുന്നതിനുമായാണ് ലോകാരോഗ്യ സംഘടന സമ്മേളനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.