അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു

മസ്കത്ത്: അന്താരാഷ്ട്ര മ്യൂസിയം ദിനം ഒമാനിലും വിവിധ പരിപാടികളോടെ ആചരിച്ചു. കഴിഞ്ഞവർഷം 1,13,600 ആളുകളാണ് സുൽത്താനേറ്റിലെ വിവിധ മ്യൂസിയങ്ങൾ സന്ദർശിച്ചത്. ഇതിൽ 49 ശതമാനം പേരും നാഷനൽ മ്യൂസിയത്തിലാണ് എത്തിയത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യമുള്ളത്.

പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്താരാഷ്ട്ര മ്യൂസിയം ദിനാചരണ പരിപാടികൾ നടത്തിയിരുന്നത്. സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും രാജ്യങ്ങൾക്കിടയിൽ പരസ്പര ധാരണയും സഹകരണവും വികസിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ മ്യൂസിയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയംസ് മേയ്18ന് അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കുന്നത്. പരിപാടിയുടെ ഭാഗമായി യുവാക്കൾക്കായി മന്ത്രാലയം ഡിജിറ്റൽ മത്സരവും നടത്തിയിരുന്നു.

അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നാലു മ്യൂസിയങ്ങളില്‍ സൗജന്യമായി സന്ദർശിക്കാവുന്നതാണെന്ന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിലെ നാചുറല്‍ ഹിസ്റ്ററി മ്യൂസിയം, ഒമാനി- ഫ്രഞ്ച് മ്യൂസിയം, ഫതഹ് അല്‍ ഖൈര്‍ സെന്റര്‍, ഫ്രാങ്കിന്‍സെസ് ലാൻഡ് മ്യൂസിയും എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം ഒരുക്കിയിരുന്നത്. ഇവിടങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞദിവസങ്ങളിൽ എത്തിയത്.

Tags:    
News Summary - International Museum Day was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.