മസ്കത്ത്: സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഹെമിറ്റോളജി വിഭാഗത്തിലെ മുതിർന്ന ഡോക്ടറായ അർവ സകരിയ്യ അൽ റിയാമിയുടെ ഗവേഷണ പ്രബന്ധത്തിന് അന്താരാഷ്ട്ര അംഗീകാരം.
ഇൻറർനാഷനൽ സൊസൈറ്റി ഒാഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷെൻറ ഹാേറാൾഡ് േജാൺസൻ അവാർഡാണ് ഇവർക്ക് ലഭിച്ചത്. ഒമാനി മെഡിക്കൽ സ്പെഷ്യലിറ്റി ബോർഡിന് കീഴിലെ ഹെമിറ്റോളജിക് രോഗ വിഭാഗം ഡയറക്ടർ കൂടിയാണ് ഡോ. അർവ. കൊറോണ വൈറസ് വ്യാപന വിഷയത്തിൽ പശ്ചിമേഷ്യയെ പ്രതിനിധാനം ചെയ്യുന്നതാണ് അർവയുടെ ഗവേഷക പ്രബന്ധം.
'മഹാമാരിയുടെ ആദ്യ മാസങ്ങളിൽ ബ്ലഡ് ബാങ്ക് ജീവനക്കാരിൽ കോറോണ വൈറസ് ഉണ്ടാക്കിയ ആഘാതം' എന്നതായിരുന്നു ഗവേഷണ വിഷയം. 40 വയസ്സിൽ താഴെയുള്ള 283 ബ്ലഡ് ബാങ്ക് ജീവനക്കാരെ പങ്കെടുപ്പിച്ചായിരുന്നു പഠനം നടത്തിയത്. ഇതിൽ 124 ഡോക്ടർമാരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.