മസ്കത്ത്: ഒമാനിലെ വിദൂര ഗ്രാമങ്ങളിലും താമസ മേഖലകളിലും ഉപഗ്രഹസഹായത്തോടെ കമ്യൂണിക്കേഷൻ, ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ പദ്ധതി. ഇങ്ങനെയുള്ള 598 മേഖലകളിൽ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് ബഹിരാകാശ മേഖലയിലെ നിക്ഷേപത്തിനായുള്ള സർക്കാർ വിഭാഗമായ സ്പേസ് കമ്യൂണിക്കേഷൻ ടെക്നോളജി കമ്പനി (എസ്.സി.ടി) ഒമാൻ ബ്രോഡ്ബാൻഡുമായി മൾട്ടി ഇയർ കരാറിൽ ഒപ്പുവെച്ചു.
ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ദേശീയതല പദ്ധതിയുടെ ഭാഗമായാണ് വിദൂര ഗ്രാമങ്ങളിൽ ഉപഗ്രഹസഹായത്തോടെ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതി.
ഒമാൻ ബ്രോഡ്ബാൻഡ് കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്പേസ് കമ്യൂണിക്കേഷൻ ടെക്നോളജി കമ്പനി മാനേജിങ് ഡയറക്ടർ എൻജിനീയർ സാലിം അൽ അലവിയും ഒമാൻ ബ്രോഡ്ബാൻഡ് ആക്ടിങ് സി.ഇ.ഒ എൻജിനീയർ ബദർ അൽ സൈദിയുമാണ് ധാരണപത്രത്തിൽ ഒപ്പുെവച്ചത്. 100 സ്കൂളുകളും ഹെൽത്ത് സെൻററുകളുമടക്കം സർക്കാർ സ്ഥാപനങ്ങൾക്കായുള്ള സാറ്റലൈറ്റ് ആശയവിനിമയത്തിന് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് എസ്.സി.ടി ചെയ്യുക. നിശ്ചിത മേഖലകളിൽ ഫിക്സഡ് ലൈൻ ഇൻറർനെറ്റ് സേവന ദാതാക്കളുമായി ചേർന്ന് ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്ന ജോലികൾ ഒമാൻ ബ്രോഡ്ബാൻഡ് ഏകോപിപ്പിക്കുകയും ചെയ്യും.
ഏറ്റവും നൂതനമായ സാറ്റലൈറ്റ് ആശയവിനിമയ സാേങ്കതികതയായിരിക്കും ഒമാൻ ബ്രോഡ്ബാൻഡ് ഉപയോഗിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് ഇ-ഗവൺമെൻറ്, ഒാൺലൈൻ സ്ട്രീമിങ്, ഒാൺലൈൻ എജുക്കേഷൻ തുടങ്ങിയ വിവിധ ഒാൺലൈൻ സേവനങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിക്കും.
നാലാം വ്യവസായവിപ്ലവത്തിെൻറ ഭാഗമായ സാേങ്കതിക, വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് ഒമാെൻറ വിദൂരഗ്രാമങ്ങളിൽ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ ലഭ്യമാക്കാനുള്ള തീരുമാനമെന്ന് സ്പേസ് കമ്യൂണിക്കേഷൻ ടെക്നോളജി കമ്പനി മാനേജിങ് ഡയറക്ടർ എൻജിനീയർ സാലിം അൽ അലവി പറഞ്ഞു. ടെലികമ്യൂണിക്കേഷൻ കമ്പനികൾ ഇത് ഏറെ വെല്ലുവിളിയുയർത്തുന്ന ദൗത്യമായതിനാലാണ് എസ്.സി.ടിയെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള ദൗത്യമേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.