മസ്കത്ത്: ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സഈദ് ഹമൂദ് അൽ മാവാലി ഇറാനിലെ ഹോർമോസ്ഗാൻ ഗവർണർ മഹ്ദി ദൗസ്തിയുമായി കൂടിക്കാഴ്ച നടത്തി. ഇറാനിലെ ഷാഹിദ് രാജി തുറമുഖം സന്ദർശിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ കൂടിക്കാഴ്ച.
ഒമാനിലെ തുറമുഖങ്ങളും ഷാഹിദ് രാജി തുറമുഖവും സാമ്പത്തിക മേഖലയും തമ്മിലുള്ള പരസ്പര സഹകരണം സജീവമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.
ഷാഹിദ് രാജി തുറമുഖത്തിന്റെ വികസനത്തിന്റെ ഘട്ടങ്ങൾ സന്ദർശനത്തിനിടെ മന്ത്രിക്ക് വിശദീകരിച്ചു. തുറമുഖത്തെ നിരവധി സൗകര്യങ്ങളും മറ്റും കാണുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.