മസ്കത്ത്: കഴിഞ്ഞ ദിവസം ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ വിദേശകാര്യ മന്ത്രി മന്ത്രി ഹുസൈൻ അമിറാബ്ദുല്ലഹിയാൻ അവസാനമായി ഒമാനിലെത്തിയത് കഴിഞ്ഞമാസം ഏഴിന്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയ അമിറാബ്ദുല്ലഹിയാൻ, ഗസ്സയിലെ ആക്രണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി നടത്തിയ സംയുകത വാർത്തസമ്മേളനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സയിലെ ജനങ്ങൾ സയണിസ്റ്റ് അധിനിവേശത്തിന്റെ കൈകളാൽ ഉന്മൂലനത്തിന് വിധേയരായി കൊണ്ടിരിക്കുകയാണെന്നും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഗസ്സയിലേക്ക് മാനുഷിക സഹായം ലഭ്യമാക്കണമെന്ന് ഇരു മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നു. ഒമാനും ഇറാനും തമ്മിലുള്ള വ്യാപാര വിനിമയം ഉൾപ്പെടെ വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഒമാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നും അമിറാബ്ദുല്ലഹിയാൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.