മസ്കത്ത്: നഗരവീഥികളെ ആവേശംകൊള്ളിച്ച് 'അയേൺമാൻ 70.3' ട്രയാത്ത്ലൺ മത്സരങ്ങൾ നടന്നു. പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെയും മിഡിലീസ്റ്റ് ഫൗണ്ടേഷൻ ഫോർ മോഡേൺ ട്രയാത്ത്ലണിന്റെയും നേതൃത്വത്തിലായിരുന്നു മത്സരം നടന്നത്. ഒമാന്റെ 'അയേൺമാൻ 70.3'ന്റെ ആദ്യ പതിപ്പിൽ മത്സരിക്കാൻ 54 രാജ്യങ്ങളിൽനിന്നുള്ള 1000 മത്സരാർഥികളാണുള്ളത്.
1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്നു മത്സരങ്ങളാണ് 'അയേൺമാൻ 70.3'ൽ ഉൾപ്പെടുത്തിയിരുന്നത്. മത്സരങ്ങൾ നടക്കുന്ന വഴികളിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കുട്ടികൾക്കായുള്ള അയേൺ കിഡ്സ് റേസും സ്ത്രീകൾക്കായി അയേൺ വിമൻസ് റേസും സംഘടിപ്പിച്ചിരുന്നു. ഇവ വ്യാഴാഴ്ച ഷാട്ടി അൽ ഖുറമിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.