മസ്കത്ത്: കഴിഞ്ഞദിവസം മസ്കത്തിൽ നടന്ന ‘അയൺമാൻ 70.3’ ട്രയാത്ലൺ മത്സരങ്ങളിൽ ലക്ഷ്യം കൈവരിച്ച് ആലപ്പുഴ സ്വദേശി മച്ചു എന്ന ഷാനവാസ്. 1.9 കി.മീറ്റർ നീന്തൽ, 90 കി.മീറ്റർ സൈക്ലിങ്, 21.1 കി.മീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് ‘അയൺമാൻ 70.3' ഉൾപ്പെടുന്നത്. ലോകത്തിൽതന്നെ ഏറ്റവും സാഹസിക കായിക ഇനങ്ങളിൽപ്പെട്ട ഒന്നാണിത്.
എട്ടര മണിക്കൂർ സമയംകൊണ്ട് മൂന്നു ഘട്ടവും പൂർത്തിയാക്കണം. മാത്രമല്ല ഓരോ ഇനം പൂർത്തിയാക്കാനും നിശ്ചിത സമയമുണ്ട്. എന്നാൽ, ഏകദേശം ഏഴര മണിക്കൂർ കൊണ്ടാണ് ഷാനവാസ് ലക്ഷ്യം കൈവരിച്ചത്. ഒമാനിലും ഇന്ത്യയിലുമായി നിരവധി ദീർഘദൂര മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത മച്ചു കഴിഞ്ഞ പതിനഞ്ചു വർഷമായി ഒമാനിലാണ്. മസ്കത്തിലെ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനവും പ്രചോദനവുമായി മുന്നിലുണ്ടാകാറുണ്ട്. മഞ്ജുവാണ് ഭാര്യ. ഏക മകൾ മീനാക്ഷി വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.