പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം ഓ​ണാ​ഘോ​ഷം ഇ​ന്ന്

സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് (ഐ.​എ​സ്.​സി) മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്റെ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും.

സ​ദ്യ​യൊ​രു​ക്കു​ന്ന​തി​ന് നേ​ത്യ​ത്വം ന​ൽ​കാ​ൻ സ​ലാ​ല​യി​ൽ എ​ത്തി​യ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യെ ക​ൺ​വീ​ന​ർ എ.​പി. ക​രു​ണ​ന്റെ നേ​ത്യ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

രാ​വി​ലെ 10.30 മു​ത​ൽ ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ ഘോ​ഷ​യാ​ത്ര​യും വി​വി​ധ ഓ​ണ​ക്ക​ളി​ക​ളും ന​ട​ക്കും. ദോ​ഫാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ന്‍ഡ​സ്‌​ട്രി ചെ​യ​ര്‍മാ​ന്‍ നാ​ഇഫ് ഹാ​മി​ദ് ആ​മ​ര്‍ ഫാ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​കും. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്ല​ബ് മൈ​താ​നി​യി​ൽ ഒ​രു​ക്കി​യ പ​ന്ത​ലി​ൽ പ​തി​നൊ​ന്ന​ര​ക്കാ​ണ് സ​ദ്യ ആ​രം​ഭി​ക്കു​ക. സ​ദ്യ​യി​ലേ​ക്ക് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ നേ​ര​ത്തെ ത​ന്നെ നി​ശ്ചി​ത ഫീ​സ് ന​ൽ​കി കൂ​പ്പ​ണു​ക​ൾ സ്വ​ന്ത​മാ​ക്കേ​ണ്ട​തു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 92046196. എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ എ.​പി. ക​രു​ണ​ൻ, റ​ഷീ​ദ് ക​ൽ​പ​റ്റ, സ​ജീ​ബ് ജ​ലാ​ൽ, പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, ഷ​ജി​ൽ കോ​ട്ടാ​യി, മ​ണി​ക​ണ്ഠ​ൻ നാ​യ​ർ, ഡെ​ന്നി ജോ​ൺ, ദി​ൽ​രാ​ജ് നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ISC Malayalam Section Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.