മസ്കത്ത്: ന്യൂനമർദം രുപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴക്ക് സാധ്യയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയായിരിക്കും രാജ്യത്ത് ന്യൂനമർദം ബാധിക്കുക.
ഇതിന്റെ ഭാഗമായി അൽ ഹജർ പർവതനിരകളിലും ദോഫാർ ഗവർണറേറ്റിലെ തീര-പർവത പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചേക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് ഒന്നിലധികം അപകടങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് ദേശീയ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരാൻ കേന്ദ്രം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.