ഐ.എസ്.സി മലയാള വിഭാഗം ഓണാഘോഷം ഇന്ന്
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മലയാള വിഭാഗത്തിന്റെ വിപുലമായ ഓണാഘോഷം വെള്ളിയാഴ്ച രാവിലെ മുതൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കും.
സദ്യയൊരുക്കുന്നതിന് നേത്യത്വം നൽകാൻ സലാലയിൽ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയെ കൺവീനർ എ.പി. കരുണന്റെ നേത്യത്വത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു. ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
രാവിലെ 10.30 മുതൽ ക്ലബ് അങ്കണത്തിൽ ഘോഷയാത്രയും വിവിധ ഓണക്കളികളും നടക്കും. ദോഫാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി ചെയര്മാന് നാഇഫ് ഹാമിദ് ആമര്‍ ഫാളിൽ മുഖ്യാതിഥിയാകും. പഴയിടം മോഹനൻ നമ്പൂതിരി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ക്ലബ് മൈതാനിയിൽ ഒരുക്കിയ പന്തലിൽ പതിനൊന്നരക്കാണ് സദ്യ ആരംഭിക്കുക. സദ്യയിലേക്ക് ക്ലബ് അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും മറ്റുള്ളവർ നേരത്തെ തന്നെ നിശ്ചിത ഫീസ് നൽകി കൂപ്പണുകൾ സ്വന്തമാക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 92046196. എക്സിക്യൂട്ടിവ് യോഗത്തിൽ അംഗങ്ങളായ എ.പി. കരുണൻ, റഷീദ് കൽപറ്റ, സജീബ് ജലാൽ, പ്രശാന്ത് നമ്പ്യാർ, ഷജിൽ കോട്ടായി, മണികണ്ഠൻ നായർ, ഡെന്നി ജോൺ, ദിൽരാജ് നായർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.