മസ്കത്ത്: കഴിഞ്ഞ നാലു ദിവസങ്ങളിലായി ദാർസൈത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളുകളിലായി നടന്ന കേരള വിഭാഗം യുവജനോത്സവത്തിന് തിരശ്ശീല വീണു. കുട്ടികളും മുതിർന്നവരുമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 700ലധികം കലാകാരന്മാരും കലാകാരികളുമായിരുന്നു മാറ്റുരച്ചിരുന്നത്.
ഉത്സവം കാണാൻ രക്ഷിതാക്കളും അധ്യാപകരും മറ്റുമായി ആതിരക്കണക്കിന് ആളുകളാണെത്തിയത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപൺ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 57 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
2001 മുതൽ കേരള വിഭാഗം നടത്തിവരുന്ന യുവജനോത്സവ മത്സരങ്ങൾക്ക് ഒമാനിലെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയാണുള്ളതെന്ന് വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പങ്കാളിത്തം. 50ലധികം മത്സരാർഥികൾ പങ്കെടുത്ത മത്സരയിനങ്ങൾ വരെ ഈ വർഷം ഉണ്ടായിരുന്നു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒപ്പന, കേരളനടനം തുടങ്ങിയവയിലും ഈ വർഷം മത്സരങ്ങൾ നടന്നു. നാട്ടിൽനിന്ന് വന്നവരോടൊപ്പം ഒമാനിലെ അറിയപ്പെടുന്ന കലാകാരന്മാരാണ് മത്സരങ്ങൾക്ക് വിധികർത്താക്കളായി വന്നത്.യുവജനോത്സവത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും വേദിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.