മസ്കത്ത്: ഗസഅൽ മുനവ്വറ മദ്റസ, ഐ.സി.എഫ് റുസൈൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് ‘ഇശ്ഖിൻ തീരം 2023’ ഇന്ന് നടക്കും. മവാല സൂഖിലെ അൽ മകാരിം ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് പരിപാടി തുടങ്ങും. എസ്.വൈ.എസ് കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. എ. പി. അബ്ദുൽ ഹകീം അസ്ഹരി മുഖ്യാതിഥിയാകുന്ന മഹബ്ബ കോൺഫറൻസിൽ വാണിജ്യ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മദ്റസ വിദ്യാർഥികളുടെ കലാവിരുന്ന്, ദഫ്, സ്കൗട്ട്, മദീന മാസിൻ റുസൈൽ ദഫ് സംഘത്തിന്റെ (മുതിർന്നവരുടെ) ദഫ് പ്രകടനം എന്നിവയും നടക്കും. സംസ്ഥാന സാഹിത്യോത്സവ് പ്രതിഭ മഹ്ഫൂസ് റിയാനും സംഘവും നയിക്കുന്ന ‘പറുദീസയിലെ മുല്ല’ പ്രത്യേക ഗാനവിരുന്നും അരങ്ങേറും. പരിപാടിയോടനുബന്ധിച്ച് ഒക്ടോബർ 29ന് മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ‘ഷി ഫിയസ്റ്റ’യിൽ പങ്കെടുത്തവർക്കും പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും സമ്മാനവിതരണവും നടക്കും. പരിപാടിയുടെ സമാപന പോസ്റ്റർ കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.