മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, എസ്.എം.സി അംഗം റിസ്വി, സെൻറർ ഫോർ സ്പെഷൽ എജുക്കേഷനിലെ ഡോ. അനൽപ പരഞ്ജ്പെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്പെഷൽ അസംബ്ലിയോടെയാണ് ദിനാചരണം നടന്നത്. പ്രത്യേക ബാഡ്ജ് ധരിച്ച പ്രൈമറി, മിഡിൽ സെക്ഷൻ വിദ്യാർഥികളും സെൻറർ ഫോർ സ്പെഷൽ എജുക്കേഷനിലെ വിദ്യാർഥികൾക്ക് ഒപ്പം വൈസ് പ്രിൻസിപ്പൽമാർ, അസി. വൈസ് പ്രിൻസിപ്പൽമാർ, ഡിപ്പാർട്ട്മെൻറ് മേധാവികൾ തുടങ്ങിവരും അസംബ്ലിയിൽ പെങ്കടുത്തു.
കൗൺസലിങ് ഡിപ്പാർട്ട്മെൻറിലെ തനൂജ ശർമ ദിനാചരണത്തിെൻറ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സമൂഹത്തിൽ അർഹരായവർക്ക് പിന്തുണ ഉറപ്പാക്കുമെന്ന് അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പ്രതിജ്ഞയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.