മസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. ഇക്കോ ക്ലബ്, ഹെൽത്ത്, സേഫ്റ്റി, എൻവയൺമെൻറ് ക്ലബുകളും സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെൻറും ചേർന്ന് നടത്തിയ സ്പെഷൽ അസംബ്ലിേയാടെയാണ് പരിപാടികൾക്ക് തുടക്കമായത്. പരിസ്ഥിതി ദിനാഘോഷത്തിെൻറ പ്രാധാന്യത്തെ കുറിച്ച വിഡിയോ പ്രസേൻറഷൻ, ബോധവത്കരണം എന്നിവക്ക് ശേഷം വിദ്യാർഥികൾ ഭൂമിഗീതം ആലപിച്ചു. പ്രിൻസിപ്പലിെൻറ അഡ്വൈസർ ദീപ് വിൽസൺ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ എസ്കലിൻ ഗൊൺസാൽവസ്, അസി.വൈസ് പ്രിൻസിപ്പൽ ഗീത ചൗഹാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ‘ഞാൻ പ്രകൃതിക്ക് ഒപ്പം’ എന്ന വിഷയത്തിൽ ഡിജിറ്റൽ സിേമ്പാസിയം, പോസ്റ്റർ നിർമാണ മത്സരം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.