പുത്തൻ കാഴ്ചകൾ പകർന്ന്​ ​ ‘ഇതിഹാസം’ അരങ്ങേറി

മസ്കത്ത്​: ആസ്വാദനത്തിന്‍റെ പുത്തന അനുഭവങ്ങൾ പകർന്ന്​ ‘ഇതിഹാസം’ മസ്കത്തിലെ നാടക പ്രേമികൾക്ക്​​ മുന്നിൽ അരങ്ങേറി. മനുഷ്യവംശത്തിനു ഒരിക്കലും മറക്കാനാവാത്ത കഥകള്‍ ഒരു തൂവല്‍ തൂലികയാല്‍ കോറിയിട്ട ഷേക്ക്‌സ്പീയര്‍ എന്ന നാടകകൃത്തിന്റെ ജീവിതമായിരുന്നു അരങ്ങിലെത്തിയിരുന്നത്​.

അശോക്‌ ശശി രചന നിര്‍വഹിച്ച നാടക്കം രാജേഷ്‌ ബാലകൃഷ്ണന്‍ ആണ്​ സംവിധാനം ചെയ്തത്​. മസ്കത്തിലെ ഒമാന്‍ ഫിലിംസൊസൈറ്റി ഹാളില്‍ നടന്ന നാടകം ആദ്യാവസാനവരെ സ്വദേശികളേയും വിദേശികളേയും ഒരുപോലെ പിടിച്ച്​ ഇരുത്തുന്നതായി. ഡോ.ജെ. രത്നകുമാര്‍ ചെയര്‍മാനായും സിയുഹുൽ ഹഖ് ലാരി വൈസ്ചെയര്‍മാനും മന്‍സൂര്‍ അഹമദ് കണ്‍വീനറും ഫിർദൗസ് ജോയിൻറ് കൺവീനറും ആയ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ക്രീയേറ്റീവ് ഇവെന്റ്സും (ഐ.ഒ.സി.ഇ), ഭാവലായ ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ ഫൗണ്ടേഷനും ഒമാന്‍ തിയേറ്റർ സൊസൈറ്റിയുടെ രക്ഷാകർതൃത്വത്തിൽ ആണ്​ നാടകം അവതരിപ്പിച്ചത്​.


വിവിധ രാജ്യങ്ങളുടെ അംബാസഡർമാരടക്കം കലാരംഗത്തെ സ്വദേശികളായ അനേകം കലാകാരന്മാര്‍ ഈ നാടകം കാണാന്‍ എത്തിയിരുന്നു. ആര്‍ടിസ്റ്റ് സുജാതന്‍ മാസ്റ്ററാണ് രംഗകല ഒരുക്കിയത്. ഒമാനിലെ മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന കലാകാരന്‍ ബിജു വര്‍ഗീസാണ് ഷേക്സ്പിയറായി വേഷമിട്ടത്​. സത്യനാഥ് ഗോപിനാഥ്, ക്രിസ്റ്റിആന്റണി, അജീഷ് വാസുദേവ്, മോഹന്‍രാജ്, പ്രശാന്ത്‌,സതീഷ്‌കുമാര്‍ അടൂര്‍, രവിന്ദ്രനാഥ് കൈപ്പറത്ത്, ആതിര കൃഷ്ണേന്ദു, ലക്ഷ്മിവൈശാഖ്, ധന്യമനോജ്‌, വിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചു.


കേരളത്തില്‍ 500ല്‍ അധികം സ്റ്റേജുകളില്‍ അരങ്ങേറിയ ഈ നാടകം മസ്കത്തില്‍ അവതരിപ്പിച്ചപ്പോള്‍ അരങ്ങത്തും അണിയറയിലുമായി 40ൽപരം കലാകാരന്മാര്‍ അണിനിരന്നു. നാടകത്തിനു ദീപവിദായനം നടത്തിയത് ജയേഷ്കവിതയാണ്.16ാം നൂറ്റാണ്ടിലെ ലണ്ടന്‍ നാടകശാലകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളായിരുന്നു നാടകത്തിന്റെ മറ്റൊരു പ്രത്യകത. വസ്ത്രാലങ്കാരം: ഷമിഅനില്‍കുമാര്‍, പ്രോപര്‍ട്ടീസ്: റെജി പുത്തൂര്‍,സതീഷ്കുമാര്‍ അടൂര്‍, കേശാലങ്കാരം: ലിഗേഷ് (ഗള്‍ഫ്‌ ഗേറ്റ്), നൃത്ത സംവിധാനം: സൻസെറ്റ് സ്റ്റുണര്‍, ലക്ഷ്മി വൈശാഖ്. അമൃതപാല്‍ സങി, രാജേഷ്‌ കായംകുളം എന്നിവര്‍ അസോസിയേറ്റുകളായും പ്രവര്‍ത്തിച്ചു. വരും ദിവസങ്ങളിൽ ഒമാനിലെ മറ്റ്​ സ്ഥലങ്ങളിലും നാടകം അ​വതരിപ്പിക്കും.

Tags:    
News Summary - Ithihasam – a Shakespearean drama in Malayalam in Oman Film Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT