മസ്കത്ത്: ജോർഡൻ ഇന്റര്‍നാഷനല്‍ ഫുട്ബാൾ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒമാന്‍ തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ആതിഥേയരായ ജോർഡനാണ് കിരീടമണിഞ്ഞത്. രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു ആതിഥേയർ വിജയം സ്വന്തമാക്കിയത്. ആദ്യപകുതിയിൽ ഇരുനിരയും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ അകന്ന് നിൽക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിക്കുന്ന ജോർഡനെയാണ് കണ്ടത്. തുടർച്ചയായ ആക്രമണത്തിൽ സുൽത്താനേറ്റിന്റെ ഗോൾമുഖം പലപ്പോഴും വിറച്ചു. ഒടുവിൽ 66ാം മിനിറ്റിൽ ആതിഥേയർ ലക്ഷ്യം കാണുകയായിരുന്നു. ഗോൾ വീണതോടെ ഒമാൻ കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും ജോര്‍ഡന്റെ പ്രതിരോധത്തിൽ തട്ടി പലതും വഴിമാറിപ്പോയി. അതേസമയം, അടുത്തവർഷം നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള മികച്ച മുന്നൊരുക്കമായി ജോർഡന് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ്. ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി ഒമാനിലെത്തുന്ന ജർമൻ ടീമുമായും ഏറ്റുമുട്ടും. നവംബര്‍ 16ന് രാത്രി ഒമ്പത് മുതല്‍ ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.