മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് 40ാമത് ശാഖ സൗത്ത് മബേലയിൽ (റുസൈൽ പച്ചക്കറി മാർക്കറ്റിന് പുറകുവശം) പ്രവർത്തനം തുടങ്ങി.
ജനറൽ മാനേജർ നിക്സൺ ബേബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ വിദേശതൊഴിലാളികൾക്കും താമസക്കാർക്കും സൗകര്യപ്രദമായ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുക എന്നതാണ് ജോയ് ആലുക്കാസ് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് മബേലയിൽ പ്രവർത്തനം ആരംഭിച്ച ശാഖയിൽ മറ്റെല്ലാ സ്ഥലത്തുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒമാൻ 53ാം ദേശീയദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന അവസരത്തിലാണ് 40ാമത് ശാഖ പ്രവർത്തനം ആരംഭിക്കുന്നത്.
ജോയ് ആലുക്കാസ് ഒമാനിൽ പ്രവർത്തനം ആരംഭിച്ചിട്ട് പത്തുവർഷം തികയുന്ന അവസരത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി പണമയക്കാനുള്ള സൗകര്യമാണ് ചെയ്യുന്നതെന്നും നിക്സൺ ബേബി പറഞ്ഞു. രണ്ടു ശാഖകളുമായി ഒമാനിൽ പ്രവർത്തനം ആരംഭിച്ച ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഇപ്പോൾ നാൽപത് ശാഖകളായെന്നും 2024 അവസാനത്തോടെ അമ്പത് ശാഖകളെന്ന സ്വപ്നതുല്യമായ നേട്ടത്തിലെത്താനുള്ള ശ്രമമാണെന്നും ഇത് ഉപഭോക്താക്കൾ നൽകിയ പിന്തുണകൊണ്ടാണെന്നും ഹെഡ് ഓഫ് ഓപറേഷൻ അൻസാർ ഷെന്താർ പറഞ്ഞു. മാർക്കറ്റിങ് മാനേജർ കെ. ഉനാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലക്സ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.