മസ്കത്ത്: ഒമാനിലെ പ്രധാന ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ഹെഡ് ഓഫിസ് മസ്കത്ത് സെക്യൂരിറ്റി മാർക്കറ്റിന് സമീപം എം.ബി.ഡി ഫഹദ് പ്ലാസയിൽ ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് ഗ്രൂപ് പാർട്ണർ ശൈഖ് സാലിം അൽ റവാഹി ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ജോയ് ആലുക്കാസ് ജ്വല്ലറി ജനറൽ മാനേജർ ആേൻറാ ഇഗ്നേഷ്യസ്, ഓപറേഷൻസ് മാനേജർ അൻസാർ ഷേന്താർ, മറ്റു ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വകുപ്പ് മേധാവികളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
വിഡിയോ കോൺഫറൻസ് വഴി ചടങ്ങിനെ അഭിമുഖീകരിച്ച് ഗ്രൂപ് ചെയർമാൻ ജോയ്ആലുക്കാസ് ഉദ്ഘാടനത്തിൽ പങ്കാളിയായി. ഈ വർഷം ഒമാനിലെ ബ്രാഞ്ചുകളുടെ എണ്ണം 26ൽനിന്ന് 35ലേക്ക് വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എം.ഡി ആൻറണി ജോസും വിഡിയോ കോൺഫറൻസിലൂടെ പങ്കാളിയായി. ഒമാനിലെ കമ്പനിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.