സലാല: കൈരളി സലാലയുടെ 35ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ ആറിന് നടക്കും. വൈകീട്ട് 6.30 ന് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടി തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. നായിഫ് ഹാമിദ് ഉമര്‍ ഫാളില്‍ തുടങ്ങിയ സ്വദേശി പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്ത ഗായിക രഹന, ടെലിവിഷന്‍ ഫെയിം തേജസ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും സലാലയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് ജനറല്‍ കണ്‍വീനര്‍ സിജോയ് പേരാവൂര്‍ അറിയിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നേരത്തേ കൈരളിയുടെ വിവിധ യൂനിറ്റുകള്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
കൈരളി ഓഫിസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അംബുജാക്ഷൻ, എ.കെ. പവിത്രൻ, കെ.എ. റഹീം, മൻസൂർ പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.