മസ്കത്ത്: കല്യാൺ ജ്വല്ലേഴ്സ് ആഗോളതലത്തിൽ നടത്തിയ ഷോപ്പ് ആൻഡ് വിൻ 25 മേഴ്സിഡസ് ബെൻസ് സി.എൽ.എ പ്രചാരണ പരിപാടിയിലെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രിലിൽ അക്ഷയ തൃതീയ ഓഫറിനോട് അനുബന്ധിച്ച് ആരംഭിച്ച പരിപാടി ജൂൺ ഒമ്പതിനാണ് അവസാനിച്ചത്. ഇന്ത്യയിൽനിന്ന് 10 പേരും യു.എ.ഇയിൽനിന്ന് ഏഴുപേരും ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് മൂന്നുപേരും കുവൈത്തിൽ നിന്ന് രണ്ടുപേരുമാണ് വിജയികളായത്. അടുത്ത ആഴ്ചകളിൽ വിജയികൾക്ക് ബെൻസ് കാറുകളുടെ താക്കോൽ കൈമാറും. പുരുഷോത്തം ജാൻഗീർ, അമിത് ഭട്നാഗർ, അനുഷ് ജെയ്ക്ക് എന്നിവരാണ് ഒമാനിൽനിന്ന് സമ്മാനാർഹരായത്. ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിെൻറ മൂല്യം ഉറപ്പാക്കുന്നതിനും മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണ പരിപാടി നടത്തിയതെന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.