ബുറൈമി: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ച തോടെ വീടുകളില്‍ ഒതുങ്ങുന്നവര്ക്കിടയില് വ്യത്യസ്തനാവുകയാണ് ബുറൈമിയിലെ സ്റ്റുഡിയോ ഉടമ കമാല്‍ കൊതുവില്‍. ഈ അവധിക്കാലം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ‘കൂട്ടം ബുറൈമി’ എന്ന സംഘടനയുടെ വാട്സാപ് ഗ്രൂപ്പിലൂടെ ആവശ്യമുള്ളവര്‍ക്കെല്ലാം മൊബൈല്‍ ഫോട്ടോഗ്രഫിയുടെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുകയാണ് അദ്ദേഹം. ബുറൈമിയില്‍ സ്റ്റുഡിയോ രംഗത്ത് ഏറെ നാളുകളായി പ്രവർത്തിക്കുന്നയാളാണ് ഇദ്ദേഹം. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ക്ക് അതിെൻറ സാങ്കേതിക വശങ്ങളും മൊബൈല്‍ കാമറ ഉപയോഗിച്ച് എങ്ങനെ നല്ല ചിത്രങ്ങള്‍ എടുക്കാമെന്നും ലളിതമായി പഠിപ്പിക്കുന്ന രീതിയിലാണ് വാട്സാപ് ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്. തികച്ചും സൗജന്യമായ ക്ലാസുകളില്‍ പെങ്കടുക്കാൻ താൽപര്യമുള്ളവർക്ക് 93901055 വാട്സാപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.