മസ്കത്ത്: പ്രയാസമനുഭവിക്കുന്നവർക്കായി സ്വദേശി സമൂഹത്തിലെ ഉദാരമതികൾ കൈകോർത്തപ്പോൾ ഇൗ വർഷം കാരാഗൃഹത്തിൽനിന്ന് മോചിതരാകുന്നത് നാനൂറോളം പേർ.
കടക്കെണിയിൽ കുടുങ്ങി വായ്പ തിരിച്ചടക്കാൻ കഴിയാതെ ജയിലിൽ കഴിയുന്നവരെ ഒമാനി ലോയേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ പണം സ്വരൂപിച്ച് ബാധ്യത തീർത്താണ് ജയിൽ മോചിതരാക്കുന്നത്. പ്രയാസങ്ങളിൽനിന്ന് മോചിപ്പിക്കാം എന്ന അർഥം വരുന്ന ഫാക് കുർബ എന്ന പ്രചാരണ പരിപാടി 2012 മുതൽ നടത്തിവരുന്നതാണെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷൻ മേധാവിയും ശൂറാ കൗൺസിലിലെ ലെജിസ്ലേറ്റിവ്, ലീഗൽ കമ്മിറ്റി മേധാവിയുമായ മുഹമ്മദ് അൽ സദ്ജാലി പറഞ്ഞു. ഉദാരമതികളുടെ സംഭാവനകൾ സ്വരൂപിച്ചാണ് ഒാരോരുത്തർക്കുമുള്ള ബാധ്യതകൾ തീർക്കുന്നത്. പൊതുവെ 2000 റിയാലിൽ താഴെ കടമുള്ളവരുടെ ബാധ്യതയാണ് കാമ്പയിനിൽ ഏറ്റെടു
ക്കുക.
സംഭാവനകളുടെ കുറവ് നിമിത്തം 2013ലും കഴിഞ്ഞവർഷവും കാമ്പയിൻ നടന്നിരുന്നില്ല. ജയിലിൽ കഴിയുന്നവരുടെ വിഷമങ്ങൾ മനസ്സിലാക്കുക എന്നാണ് തങ്ങൾ ആവശ്യപ്പെടാറുള്ളതെന്നും സമീപിച്ചവരെല്ലാം ഏറെ താൽപര്യത്തോടെയാണ് ഇതിനോട് പ്രതികരിച്ചതെന്നും അൽ സദ്ജാലി പറഞ്ഞു. റമദാനിനോട് അനുബന്ധിച്ചാണ് പൊതുവെ പരിപാടി ആസൂത്രണം ചെയ്യാറുള്ളത്. ഇതുവരെ 780 പേരെ ജയിലിൽനിന്ന് പുറത്തെത്തിക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇതുമായി സഹകരിച്ചാൽ വർഷത്തിൽ മുഴുവൻ പരിപാടി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നും അൽ സദ്ജാലി പറഞ്ഞു.
കാമ്പയിനുമായി ഇൗ വർഷം താൻ സഹകരിക്കുന്നുണ്ടെന്ന് സ്വകാര്യ മേഖലയിലെ ജോലിക്കാരനായ അഹ്മദ് അൽ നസ്രി പറഞ്ഞു. ഒരു കുടുംബത്തിന് ജീവിതം മടക്കിനൽകുക എന്നുള്ളത്, അതും റമദാനിൽ ഏറ്റവും മികച്ച അനുഭവമാണെന്നും അൽ നസ്രി പറഞ്ഞു. എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും തൊഴിൽനഷ്ടവും നിമിത്തം വ്യക്തിഗത വായ്പകൾ തിരിച്ചടക്കാത്ത കേസുകളുടെ എണ്ണം വർധിച്ചുവരുകയാണ്. കഴിഞ്ഞവർഷം മാത്രം 600 ദശലക്ഷം റിയാലിെൻറ പേഴ്സനൽ വായ്പകളാണ് തിരിച്ചടക്കാത്തത്. എണ്ണ, പ്രകൃതിവാതക മേഖലയിൽ നിരവധി സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ട്രേഡ്യൂനിയൻ ഇടപെടലിെൻറ ഫലമായി തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളിൽ ഭൂരിപക്ഷം പേർക്കും വിവിധ മേഖലകളിൽ പുനർനിയമനം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.