മസ്കത്ത്: ഹൃദയാഘാതത്തെതുടർന്ന് ഒമാനിലെ സുഹാറിൽ മരണപ്പെട്ട കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനത്തിൽ പ്രകാശ് മുകുന്ദന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്കഴിഞ്ഞ്മൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തിലാണ് സംസ്കരിക്കുക എന്ന് ബന്ധുക്കൾ അറിയിച്ചു.
സുഹാറിൽ 35 വർഷമായി ബിസിനസ് രംഗത്തുണ്ടായിരുന്ന ഇദ്ദേഹം അലുമിനിയം ഉണ്ണിയേട്ടൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സുഹാർ മേഖലയിൽ നാടക, സാമൂഹിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു. ഭാര്യ: ശർമ്മിള (അധ്യാപിക, ഒമാനി സ്കൂൾ). മക്കൾ: ഡോ. ഹർഷ അമൃത ഹോസ്പിറ്റൽ), അക്ഷയ് (മെഡിക്കൽ വിദ്യാർഥി, ഉസ്ബക്കിസ്ഥാൻ). പിതാവ്: മുകുന്ദൻ മാതാവ്: ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.