മസ്കത്ത്: കണ്ണൂർ സ്ക്വാഡിൽ മമ്മൂക്കയോടൊപ്പം മുഴുനീളം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ കലാജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി കരുതുന്നുവെന്നും നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാട്. മമ്മൂക്കയും ലലേട്ടനുമൊക്കെ മഹാനടന്മാരാണ്. ഇവരോടൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് മലയാളത്തിലെ നടന്മാർ ഭാഗ്യ മായി കരുതുന്നവരാണ്. മമ്മൂക്കയോടൊപ്പം നാല് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, നാല് സിനിമകളിലും ചെറിയ ഷോട്ടുകൾ മാത്രമാണ് ലഭിച്ചത്. മുഴുനീളത്തിൽ അഭിനയിക്കാൻ കഴിയുന്ന ആദ്യ സിനിമകൂടിയാണ് കണ്ണൂർ സ്ക്വാഡ്. ഇത് ജീവിതത്തിന്റെ അനുഗ്രഹമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. മസ്കത്തിൽ കണ്ണൂർ സ്ക്വാഡ് ഫാൻസ് ഷോക്കെത്തിയ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. സിനിമ പുറത്തിറങ്ങിയിട്ടേ ഉള്ളൂ. തന്റെ അഭിനയം പൂർണമായി വിലയിരുത്തപ്പെടാൻ സമയമായിട്ടില്ല. തന്റെ അഭിനയത്തെ വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. മമ്മൂക്കയോടൊപ്പമുള്ള അഭിനയം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കണ്ണൂർ സ്ക്വാഡിൽ മുഴുനീള കഥാപാത്രമായതിനാൽ കൂടുതൽ ത്രില്ല് അനുഭവിക്കാൻ കഴിഞ്ഞു. ഇപ്പോൾ കൂടുതൽ കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇത് കൂടുതൽ സന്തോഷം നൽകുന്നുണ്ട്. ദിലീപിനോടൊപ്പം അഭിനയിക്കുന്ന തങ്കമണി, അന്വേഷിക്കുവിൻ കണ്ടെത്തും തുടങ്ങിയ സിനിമകൾ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.