മസ്കത്ത്: ഇൗ മാസം 19 മുതൽ 21 വരെ എക്വഡോറിൽ നടക്കുന്ന വാൺങ്കൺ ഷോേട്ടാകാൻ കരാേട്ട അസോസിയേഷെൻറ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ അർഹത നേടിയ സന്തോഷത്തിലാണ് മലയാളിയായ മുഹമ്മദ് ഹാഷിഫ്. കഴിഞ്ഞ 12 വർഷത്തിലേറെയായി ഒമാനിൽ കരാേട്ട പഠിപ്പിക്കുന്ന റൻഷി മുഹമ്മദ് ഹാഷിഫ് അരീക്കൻ മലപ്പുറം വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് സ്വദേശിയാണ്. വാൺങ്കൺ ഷോേട്ടാകാൻ കരാേട്ട അസോസിയേഷെൻറ ഇന്ത്യ ഇൻചാർജ് എന്ന നിലയിലാണ് അന്താരാഷ്ട്ര മത്സരത്തിൽ പെങ്കടുക്കാൻ അവസരം കിട്ടിയത്. ഇതിൽ പെങ്കടുക്കുന്ന ഏക ഇന്ത്യക്കാരനും ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റായ ഇൗ 36കാരനാണ്.
ചെറുപ്പം മുതലേ കരാേട്ടയോടുള്ള ഇഷ്ടം മനസ്സിൽ കയറിയ ഹാഷിഫ് എട്ടാം വയസ്സിലാണ് ആയോധനകലയുടെ ആദ്യ പാഠങ്ങൾ അഭ്യസിക്കുന്നത്. യോക്കോകാൻ കരാേട്ടയിലായിരുന്നു തുടക്കം. തൃശൂർ സ്വദേശി മനാഫ് ആയിരുന്നു ആദ്യ ഗുരു. ഷാവോലിൻ കുങ്ഫു ഇൻറർനാഷനലിൽ ആയിരുന്നു അടുത്ത ശ്രമം. വളാഞ്ചേരി സ്വദേശി ഷാനവാസിന് കീഴിൽ അതിൽ ബ്ലാക്ക്ബെൽറ്റ് എടുത്തു. പിന്നീട് കിക്ക് ബോക്സിങ്, ഇൻറർനാഷനൽ ഷോേട്ടാകാൻ കരാേട്ട, കുഭുേഡാ കരാേട്ട എന്നിവയും അഭ്യസിച്ചു.
ഇതിൽ ഇൻറർനാഷനൽ ഷോേട്ടാകാനിൽ തേർഡ് ഡാൻ ബ്ലാക്ക്ബെൽറ്റ് നേടിയിട്ടുണ്ട്. പിന്നീടാണ് പ്രവാസജീവിതത്തിന് തുടക്കം കുറിച്ചത്. 2004ൽ ഇബ്രയിലെ അൽ ഇത്തിഫാഖ് ക്ലബിെൻറ കരാേട്ട പരിശീലന വിസയിലാണ് ഒമാനിലെത്തിയത്. വാൺങ്കൺ ഷോേട്ടാകാൻ പരിശീലകനായ ഷിഹാൻ അബ്ദുൽ റഷീദാണ് ഇതിന് അവസരം നൽകിയത്. തുടർന്ന് അബ്ദുൽ റഷീദിന് കീഴിൽ വാൺങ്കൺ ഷോേട്ടാകാനിൽ പരിശീലനം തുടർന്ന ഹാഷിഫ് ഫോർത്ത് ഡാൻ, ഫിഫ്ത്ത് ഡാൻ നേട്ടങ്ങളും കൈവരിച്ചു. ഇതിനിടെ കോശി മാരിയപ്പൻ എന്ന പരിശീലകന് കീഴിൽ ഒമാനിൽ വെച്ച് ജപ്പാൻ ഗോജുറിയു കരാേട്ടയിൽ ബ്ലാക്ക്ബെൽറ്റ് നേടാനും കഴിഞ്ഞു.
ഒമാനിലെ നാഷനൽ കരാേട്ട ക്ലബ് അടക്കം വിവിധ ക്ലബുകളിലും സ്കൂളുകളിലും കരാേട്ട പരിശീലകനായും പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം ഒമാൻ നാഷനൽ ചാമ്പ്യൻഷിപ് അടക്കം മത്സരങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. ഖാബൂറയിൽ കരാേട്ട സെൻറർ നടത്തിവരുകയാണ് ഇപ്പോൾ. തെൻറ സെൻററിൽനിന്ന് ഇതിനകം വിവിധ രാഷ്ട്രക്കാരായ 200ലധികം കുട്ടികൾ ബ്ലാക്ക്ബെൽറ്റ് നേടിയതായി ഹാഷിഫ് പറഞ്ഞു. ഷബ്നയാണ് ഭാര്യ. ഹിഷാം റോഷൻ, ഹിഷാനാ ഷെറിൻ, ഹന്നാ ഷെറിൻ എന്നിവർ മക്കളാണ്. ഭാര്യയും മക്കളും കരാേട്ട അഭ്യസിക്കുന്നുണ്ട്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ ഇൗ മാസം 16ന് യാത്ര തിരിക്കണമെങ്കിലും ഇതുവരെ സ്പോൺസർഷിപ് ലഭ്യമാകാത്തതിെൻറ ആശങ്ക ഹാഷിഫി
നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.