കോവിഡ്​: കാസർകോട്​ സ്വദേശി മസ്​കത്തിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന കാസർകോട്​ സ്വദേശി മസ്​കത്തിൽ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്ത്​ അശോക​െൻറ മകൻ അഭീഷ് (36) ആണ്​ സുൽത്താൻ ഖാബൂസ്​ സർവകലാശാല ആശുപത്രിയിൽ മരിച്ചത്​.

കഴിഞ്ഞ ഒരാഴ്​ചയോളമായി ഗുരുതരാവസ്​ഥയിൽ ചികിത്സയിലായിരുന്നു. മബേലയിൽ ബിൽഡിങ്​ മെറ്റീരിയൽ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. എട്ട്​ വർഷത്തിലധികമായി മസ്​കത്തിലുണ്ട്​.

അശ്വനിയാണ്​ ഭാര്യ. അക്ഷിത്​ (നാലു വയസ്​), അൻഷിത്​(ഒരു വയസ്​) എന്നിവർ മക്കളാണ്​. നന്മ കാസർകോട്​ കൂട്ടായ്​മയുടെ പ്രവർത്തകനായിരുന്നു. 

Tags:    
News Summary - kasarkode native died in muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.