മസ്കത്ത്: തുര്‍ക്കിയ, സിറിയ ഭൂകമ്പബാധിതര്‍ക്ക് ആശ്വാസമായി ഒമാന്‍ ഐ.സി.എഫും. ഇന്ത്യന്‍ മീഡിയ ഫോറവുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ സിറിയൻ എംബസിയില്‍ നിരവധി അവശ്യവസ്തുക്കള്‍ കൈമാറി. സിറിയന്‍ എംബസി പ്രതിനിധികള്‍ ഐ.സി.എഫിനും ഇന്ത്യന്‍ മീഡിയ ഫോറത്തിനും നന്ദി രേഖപ്പെടുത്തി.
ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഐ.സി.എഫ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച അവശ്യവസ്തുക്കളാണ് സിറിയന്‍ എംബസിയില്‍ എത്തിച്ചുനല്‍കുന്നത്. വസ്ത്രങ്ങള്‍, ബ്ലാങ്കറ്റ്, സാനിറ്ററി പാഡുകള്‍ എന്നിവയാണ് സിറിയന്‍ എംബസി അധികൃതര്‍ക്ക് കൈമാറിയത്. വരുംദിവസങ്ങളില്‍ സിറിയയിലേക്കും തുര്ക്കിയയിലേക്കുമുള്ള കൂടുതല്‍ അവശ്യവസ്തുക്കള്‍ ഐ.സി.എഫിനു കീഴില്‍ ശേഖരിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സിറിയ എംബസി പരിസരത്ത് നടന്ന ചടങ്ങില്‍ ഐ.സി.എഫ് പ്രതിനിധികളായ പി.വി.എ. ഹമീദ്, റാസിഖ് ഹാജി, റഫീഖ് ധര്‍മടം, നിഷാദ് ഗുബ്ര, ജാഫര്‍ ഓടത്തോട്, നിയാസ് ചെണ്ടയാട് എന്നിവരും ഇന്ത്യന്‍ മീഡിയ ഫോറത്തെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, ട്രഷറര്‍ അബ്ബാദ് ചെറൂപ്പ, കോഓഡിനേറ്റര്‍ ഇക്ബാല്‍, ഷൈജു മേടയില്‍, റാലിഷ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.