മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ ര​ണ്ട് രാ​ത്രി ഒ​മ്പ​തു മ​ണി വ​രെ ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഓ​ഫി​സി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വി​ഭാ​ഗം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ലും കേ​ര​ള വി​ഭാ​ഗം ഓ​ഫി​സി​ലും സെ​പ്റ്റം​ബ​ർ 28, 29, 30, ഒ​ക്ടോ​ബ​ർ 6, 7 തീ​യ​തി​ക​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, കു​ച്ചി​പ്പു​ടി, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, തി​രു​വാ​തി​ര​ക്ക​ളി, നാ​ടോ​ടി​നൃ​ത്തം, സം​ഘ​നൃ​ത്തം, സി​നി​മാ​ഗാ​നാ​ലാ​പ​നം, ക​വി​താ​ലാ​പ​നം, നാ​ട​ൻ​പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, സം​ഘ​ഗാ​നം, ക​ഥാ​പ്ര​സം​ഗം, മോ​ണോ​ആ​ക്ട്, കീ​ബോ​ർ​ഡ്, ടാ​ബ്ലോ, പ്ര​ച്ഛ​ന്ന​വേ​ഷം, ചി​ത്ര​ര​ച​ന എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ക​ലാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​സം​ഗ​മ​ത്സ​രം, ഉ​പ​ന്യാ​സ​ര​ച​ന, ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന എ​ന്നീ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​പേ​ക്ഷാ​ഫോ​മു​ക​ളും നി​യ​മാ​വ​ലി​യും ദാ​ർ​സൈ​ത്തി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ഓ​ഫി​സി​ലും കേ​ര​ള​വി​ഭാ​ഗ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പേ​ജി​ലും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97881264, 92696550, 98962424 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Kerala Division Youth Festival; Apply will last till September 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.