മലയാളവിഭാഗം പ്രശ്നോത്തരിയും കേരളപ്പിറവി ആഘോഷവും ഇന്ന്

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ എന്റെ കേരളം പ്രശ്നോത്തരിയും കേരളപ്പിറവി ആഘോഷമായ 'കേരളോത്സവവും' വെള്ളിയാഴ്ച ദാർസൈത്ത് ഐ.എസ്.സി മൾട്ടിപർപ്പസ് ഹാളിൽ നടത്തും.

പ്രശ്നോത്തരി, രാവിലെ ഒമ്പതിന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടനം ചെയ്യും. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലേയും കുട്ടികൾക്കായി നടത്തിവരുന്ന പ്രശ്നോത്തരിയിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഇതുവരെ 300ൽപരം ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ അറിയിച്ചു.

വൈകീട്ട് ഏഴിന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടത്തുന്ന കേരളോത്സവം പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ് സീനിയർ പ്രിൻസിപ്പൽ ആൻഡ് എജുക്കേഷൻ അഡ്വൈസർ എം.പി. വിനോബ ഉദ്ഘാടനം ചെയ്യും. കേരളപ്പിറവിയോട് അനുബന്ധിച്ചു നടത്തിവരുന്ന കേരളോത്സവത്തിൽ ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാര ജേതാവിനെ കൺവീനർ പി.ശ്രീകുമാർ പ്രഖ്യാപിക്കും.

മലയാളവിഭാഗത്തിന്റെ അംഗങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിന്റെ തനത് കലകൾ ഉൾക്കൊള്ളിച്ചുള്ള കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് കൺവീനർ പി.ശ്രീകുമാർ, കോകൺവീനർ ലേഖ വിനോദ്, ട്രഷറർ അജിത് കുമാർ മേനോൻ, സാഹിത്യവിഭാഗം സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ നായർ, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - kerala piravi celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.