മസ്കത്ത്: വർണാഭമായ പരിപാടികളോടെ മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ കെ.ജി ഫെസ്റ്റ് ആഘോഷിച്ചു. തെക്കന്‍ ബാത്തിന പ്രൈവറ്റ് സ്കൂള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ ഷുഹുമി മുഖ്യാതിഥിയും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുഹമ്മദ് ആബ്രി വിശിഷ്ടാതിഥിയുമായി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ. അനില്‍കുമാര്‍, കണ്‍വീനര്‍ എം.ടി. മുസഫ, പര്‍ച്ചേഴ്സ് സബ് കമ്മിറ്റി ചെയര്പേഴ്സൻ ടി.എച്ച്. അര്‍ഷാദ്, അക്കാദമിക് സബ് കമ്മിറ്റി ചെയര്പേഴ്സൻ ആഷിഫ ആസിഫ്, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, എ.വി.പിമാര്‍, സി.സി.ഇ കോഓഡിനേറ്റര്‍, കെ.ജി കോഓഡിനേറ്റര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യാതിഥിയെ എം.ടി. മുസ്തഫ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
വിശിഷ്ടാതിഥിയെ ആഷിഫ ആസിഫ് സ്വാഗതം ചെയ്തു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടി പ്രാര്ഥനഗാനത്തോടെ ആരംഭിച്ചു. കെ.ജി.സിയിലെ കിഡ്സ് ക്യാപ്റ്റന്‍ ഗേള്‍ ഖാദിറ ഫാത്തില ഹലീദുല്ല അനൗപചാരിക സ്വാഗതപ്രസംഗം നടത്തി. ഒരു കുട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ച് പ്രിൻസിപ്പൽ സംസാരിച്ചു. സദസ്സിനെ ഉത്സവലഹരിയിലാക്കിയ പരിപാടികള്‍ സംഘടിപ്പിച്ചതിന് കിന്റര്ഗാര്ട്ടന് സൂപ്പര്‍വൈസറും സംഘവും നടത്തിയ ശ്രദ്ധേയമായ പരിശ്രമത്തെ എ. അനില്‍കുമാര്‍ അഭിനന്ദിച്ചു.
സ്വാഗത നൃത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് കാണികളെ ത്രസിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന നൃത്തങ്ങള്‍ അരങ്ങേറി. ഹൃദ്യമായ സംഗീതത്തിന്റെയും നൃത്തങ്ങളുടെയും സമന്വയമായിരുന്നു പ്രകടനം. കെ.ജി.എയിലെ വസീല് അഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.