സ​ലാ​ല കെ.​എം.​സി.​സി ദു​കം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

കെ.​എം.​സി.​സി ദു​കം ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്​: സ​ലാ​ല കെ.​എം.​സി.​സി ദു​കം ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ദു​കം ഒ​മാ​നി മ​ജ്​​ലി​സി​ൽ ന​ട​ന്ന സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​സി. ഖ​മ​റു​ദ്ദീ​ൻ, മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സ​ലാ​ല കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ സം​സാ​രി​ച്ചു. ദു​കം കെ.​എം​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ പാ​നോ​ളി, സെ​ക്ര​ട്ട​റി സി​റാ​ജ് ക​ല്ലി​ക്ക​ണ്ടി മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ശു​കൂ​ർ, ഷ​ഹീ​ൻ, സി​ദ്ദീ​ഖ്, ജ​ലീ​ൽ, റ​ഫീ​ഖ്, അ​ൻ​വ​ർ, അ​ന​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ഹീ​ർ വാ​ള​ഗു​ണ്ടി​ലാ​യി​രു​ന്നു വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC Dukam Area Iftar Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.