സലാല: സലാലയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മ സലാല കെ.എം.സി.സി വിപുലമായ രീതിയിൽ 40ാം വാർഷികം ആഘോഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി ഓഫിസിൽ നടന്ന വാർത്ത സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അഖിലേന്ത്യ നേത്യത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും സമാപന പരിപാടി.
വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന് കുടുംബ സംഗമത്തോടെ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ഷബീർ കാലടി പറഞ്ഞു. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി മുഖ്യാതിഥിയായിരിക്കും പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുൻ കെ.എം.സി.സി നേതാക്കളായ ഹുസൈൻ കാച്ചിലോടി, അബ്ദുൽ കലാം എന്നിവർ ചേർന്നു നിർവഹിച്ചു.
വാർഷികാഘോഷത്തിന്റെ ലോഗോപ്രകാശനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും അബൂ തഹ്നൂൻ ഗ്രൂപ് എം.ഡിയുമായ ഒ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. വാർഷീകാഘോഷത്തിന്റെ ഭാഗമായി മറ്റു കലാ കായിക ജീവകാരുണ്യ പരിപാടികൾക്ക് കേന്ദ്ര, ജില്ല, ഏരിയ കമ്മിറ്റികൾ രൂപം നൽകിവരുകയാണെന്ന് നേതാക്കൾ പറഞ്ഞു. ഇതിനായി 41 അംഗം സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. റഷീദ് കൽപറ്റ ചെയർമാനും , സൈഫുദ്ദീൻ അലിയമ്പത്ത് ജനറൽ കൺവീനറും .അബ്ദുസ്സലാം ഹാജി ഫിനാൻസ് കൺവീനറും, മുസ്തഫ ഫലൂജ കോ കൺവീനറുമാണ്.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഓഫിസിൽ നടന്ന വാർത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി ഷബീർ കാലടി, കമ്മിറ്റിയംഗങ്ങളായ ഹമീദ് ഫൈസി, അലി ഹാജി, ഹാഷിം കോട്ടക്കൽ, മഹ്മൂദ് ഹാജി, എൻ.കെ. ഹമീദ്, കാസിം കോക്കൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.