മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്‍ ഭാരവാഹികൾ ഇന്ത്യൻ എംബസി അധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കാനുമായിരുന്നു കൂടിക്കാഴ്ച.
കൊല്ലം പ്രവാസി അസോസിയേഷൻ-ഒമാൻ നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളെ എംബസി പ്രശംസിച്ചു. പ്രവാസികള്‍ നേരിടുന്ന തൊഴിൽ പ്രശ്നങ്ങള്‍, ആശുപത്രി സംബന്ധ പ്രശ്നങ്ങൾ, മരണം എന്നിവ ചർച്ചയുടെ ഭാഗമായി. കൊല്ലം സ്വദേശികളായ ഇരുനൂറോളം പ്രവാസികളുള്ള ഈ കൂട്ടായ്മയിലേക്ക് കൂടുതൽപേരെ ഭാഗമാക്കി സംഘടന അവർക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുമെന്ന് പ്രസിഡന്റ് കൃഷ്ണേന്ദു പറഞ്ഞു.
എംബസി അധികാരികളായ ജയപാല്‍ ദത്ത (സെക്കൻഡ് സെക്രട്ടറി- പൊളിറ്റിക്കൽ, എജുക്കേഷന്‍), അനൂപ് ബിജിലി (തേർഡ് സെക്രട്ടറി-പൊളിറ്റിക്കൽ, ഇന്‍ഫര്‍മേഷന്‍) എന്നിവർ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പ്രവാസികൾക്കുവേണ്ടി നടപ്പാക്കുന്ന പി.ബി.ബി.വൈ, നോർക്കയുടെ വിവിധ പദ്ധതികൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ഷഹീർ അഞ്ചൽ അറിയിച്ചു. ട്രഷറർ ജാസ്മിൻ യൂസഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ പത്മചന്ദ്ര പ്രകാശ്, കൃഷ്ണരാജ് എന്നിവരും സന്നിഹിതരായിരുന്നു. 97882245, 95428146, 90558985 നമ്പറുകളിൽ അസോസിയേഷനുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.