കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഒ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍

ന​ട​ന്ന ഓ​ണാ​ഘോ​ഷ​ം ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ളം

വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ ശ്രീ​കു​മാ​ര്‍ ഉദ്ഘാടനം ​ചെയ്യുന്നു

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഓ​ണാ​ഘോ​ഷം

മ​സ്‌​ക​ത്ത്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഒ​മാ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​ങ്ങ​നി​ലാ​വ് 2022 ഓ​ണാ​ഘോ​ഷം ന​ട​ന്നു. വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, വ​ടം​വ​ലി, ഓ​ണ​സ​ദ്യ, ലേ​ലം​വി​ളി അ​ട​ക്കം കേ​ര​ള ത​നി​മ അ​ല്‍പം​പോ​ലും ചോ​ര്‍ന്നു​പോ​കാ​തെ ഓ​ണാ​ഘോ​ഷം കൊ​ണ്ടാ​ടി.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ളം വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ ശ്രീ​കു​മാ​ര്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ര​ള വി​ഭാ​ഗം പ്ര​തി​നി​ധി ത​ങ്കം​ക​വി​രാ​ജ്, മ​ല​ബാ​ര്‍ വി​ഭാ​ഗം പ്ര​തി​നി​ധി സി​ദ്ദീ​ഖ് ഹ​സ്സ​ന്‍, മാ​ല്‍വാ വി​ഭാ​ഗം പ്ര​തി​നി​ധി അ​നി​ല്‍, ആ​ക്‌​സി​ഡ​ന്റ് ആ​ൻ​ഡ് ഡി​മൈ​സ​സ് ചെ​യ​ര്‍മാ​ന്‍ ന​ജീ​ബ് എ​ന്നി​വ​ര്‍പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍ഷം മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

മു​ന്നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ നി​ര​വ​ധി സാ​മൂ​ഹി​ക കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. കു​റ​ഞ്ഞ നാ​ളു​ക​ള്‍ക്കു​ള്ളി​ല്‍ മി​ക​ച്ച ഒ​രു സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യി വ​ള​രാ​ന്‍ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് ക​ഴി​ഞ്ഞു എ​ന്ന് പ്ര​സി​ഡ​ന്റ് കൃ​ഷ്‌​ണേ​ന്ദു പ​റ​ഞ്ഞു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഹീ​ര്‍ അ​ഞ്ച​ല്‍, ട്ര​ഷ​റ​ര്‍ ജാ​സ്മി​ന്‍ യൂ​സു​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ് ര​തീ​ഷ്, സെ​ക്ര​ട്ട​റി ബി​ജു എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Kollam Pravasi Association Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.