മസ്‌കത്ത്: കോട്ടയം എസ്.എച്ച് മൗണ്ട് (മെഡിക്കല്‍ കോളജ് ) സ്വദേശിനി റഫീഖ് മന്‍സില്‍ സുബൈദ (72) ഒമാനില്‍ നിര്യാതയായി. പരേതനായ അബ്ദുല്‍ സലാമിന്റെ ഭാര്യയാണ്. 35 വര്‍ഷത്തോളം ഒമാനില്‍ പ്രവാസി ആയിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങി. ഇപ്പോള്‍ ഹ്രസ്വ സന്ദര്‍ശനത്തിന് മസ്‌കത്തില്‍ എത്തിയതായിരുന്നു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്കു തിരിക്കാനിരിക്കെ മബേലയിലെ താമസ സ്ഥലത്തു വച്ചായിരുന്നു അന്ത്യം. മൃതദേഹം അല്‍ ഖുദ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: റഫീഖ്, റജീന. മരുമക്കള്‍: റാഫിയാ ആരിഫ്. പിതാവ് മുഹമ്മദ് സുലൈമാന്‍. മാതാവ് സുലൈഖ ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.