മസ്കത്ത്: കോവിഡിെൻറ പശ്ചാത്തലത്തിൽ ഒമാൻ സെൻട്രൽ ബാങ്കും സർക്കാറും പ്രഖ്യാപിച ്ച ആശ്വാസ പദ്ധതികളുടെ പേരിൽ തട്ടിപ്പുകാർ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ബാങ്ക് മസ് കത്ത് മുന്നറിയിപ്പ് നൽകി. ഇത്തരക്കാരുടെ വലയിൽ കുരുങ്ങി ആരും അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്.ബാങ്കിൽനിന്നാണെന്നും സെൻട്രൽ ബാങ്ക് നിർദേശപ്രകാരമുള്ള വായ്പാ/ഇ.എം.െഎ തിരിച്ചടവിെൻറ സാവകാശത്തിന് സഹായിക്കാനാെണന്നും പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുക. സംസാരത്തിൽ ഒ.ടി.പി പങ്കുവെക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം സി.വി.വി നമ്പർ, പാസ്വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ ആവശ്യപ്പെടും.
ഇൗ വിവരങ്ങൾ കിട്ടുന്ന മുറക്ക് അക്കൗണ്ടിൽനിന്ന് പണം തട്ടുകയാണ് ചെയ്യുക. ബാങ്കിൽനിന്ന് ഒരിക്കലും ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ല.
അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ടെലിഫോണിൽ ബന്ധപ്പെടുന്ന ആർക്കും കൈമാറരുതെന്നും ബാങ്ക് മസ്കത്ത് മുന്നറിയിപ്പ് സന്ദേശത്തിൽ ഒാർമിപ്പിച്ചു.
കോവിഡിെൻറ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എല്ലാവരും ഇടപാടുകൾക്ക് ഡിജിറ്റൽ ബാങ്കിങ് ചാനലുകൾ ഉപയോഗിക്കണം. സുരക്ഷിതത്വം ഉറപ്പാക്കുന്നതിെൻറ ഭാഗമായുള്ള ക്രമീകരണത്തിനായി അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് നിരവധി ബാങ്ക് മസ്കത്ത് അക്കൗണ്ട് ഉടമകൾക്ക് കാൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു മലയാളിക്ക് നല്ലൊരു തുക നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.