കോഴിക്കോട്​ സ്വദേശിയെ ഒമാനിൽ മരിച്ച നിലയില്‍ കണ്ടെത്തി

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശിയെ താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടിൽ സ്വദേശി താഹിർ (29) ആണ്​ മരിച്ചത്. ബിദായയിലെ താമസ സ്​ഥലത്ത്​ തൂങ്ങിയ നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

അഞ്ചുവർഷത്തോളമായി ബുറൈമിയിൽ ജോലി ചെയ്​തിരുന്ന താഹിർ മലയാളിയുടെ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിനായി അടുത്തിടെയാണ്​ ബിദായയില്‍ എത്തിയത്. തിങ്കളാഴ്​ച കഫ്​തീരിയയിൽ എത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെയും മുറിയില്‍ നിന്ന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഭാര്യ നാട്ടിലാണ്. മക്കളില്ല. 

Tags:    
News Summary - kozhikode native found dead in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.